ജഹാംഗീർപുരി സംഘർഷത്തിൽ 8 പ്രതികളുടെ ജാമ്യാപേക്ഷ ദില്ലി കോടതി തളളി

0
106

ജഹാംഗീർപുരി സംഘർഷത്തിൽ 8 പ്രതികളുടെ ജാമ്യാപേക്ഷ ദില്ലി രോഹിണി കോടതി തളളി. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാൽ ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്. സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ച  പറ്റിയെന്നും കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ നടത്തിയ റാലി പൊലീസ് തടഞ്ഞില്ല. പകരം റാലിയെ അനുഗമിക്കുകയായിരുന്നു  പൊലീസെന്നും കോടതി വിമർശിച്ചു.