Sunday
11 January 2026
26.8 C
Kerala
HomeKeralaകുവൈത്തില്‍ വീട്ടുതടങ്കലിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തി വയനാട് വൈത്തിരി സ്വദേശിയായ ലിൻഡ

കുവൈത്തില്‍ വീട്ടുതടങ്കലിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തി വയനാട് വൈത്തിരി സ്വദേശിയായ ലിൻഡ

വയനാട്: കുവൈത്തില്‍ വീട്ടുതടങ്കലിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തി വയനാട് വൈത്തിരി സ്വദേശിയായ ലിൻഡ. ഒരിക്കലും മടങ്ങാനാകില്ലെന്ന് കരുതിയിടത്ത് നിന്നും സുരക്ഷിതമായി വീടണഞ്ഞതിന്‍റെ ആശ്വാസത്തില്‍, കുവൈത്തില്‍ തൊഴിലുടമയില്‍ നിന്നും താന്‍ അനുഭവിച്ച ദുരിതത്തെ കുറിച്ച് പറയുകയാണ് ലിന്‍ഡ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് ഇന്ത്യൻ എംബസിയുടെയും രാജ്യസഭ എംപി ബിനോയ് വിശ്വത്തിന്‍റെയും ഇടപെടലില്‍ ലിൻഡയുടെ മോചനത്തിന് വഴിയൊരുങ്ങിയത്.

രാവിലെ ഏഴു മണിക്ക് കയറിയാല്‍ ഒന്നര വരെ വിശ്രമമില്ലാതെ ജോലി ചെയ്തെന്നും അത്രയും താന്‍ അവിടെ അനുഭവിച്ചിട്ടുണ്ടെന്നും ലിന്‍ഡ പറയുന്നു. ഇനി ഒരാള്‍ക്കും ഈ ഗതി വരരുതെന്നും ലിന്‍ഡ കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിന്‍റെ ഫലമായാണ് ഭാര്യയെ നാട്ടിലെത്തിക്കാനായതെന്നും എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും ലിന്‍ഡയുടെ ഭര്‍ത്താവ് ബിനോജ് പറഞ്ഞു.

കുവൈത്തിലെ വീട്ടുതടങ്കലിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താനാകുമെന്ന് ലിൻഡ കരുതിയതല്ല. വിവിധ സംഘടനകളെ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. എല്ലാ പ്രതീക്ഷകളും അസ്തമിച്ച സമയത്താണ് ലിൻഡയുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ലോകത്തെ അറിയിച്ചത്. വാർത്തയ്ക്ക് പിന്നാലെ ഇന്ത്യൻ എംബസി ലിൻഡയുടെ മടങ്ങിവരവിനുള്ള നടപടികൾ തുടങ്ങി. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രവർത്തകരാണ് ലിൻഡയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച് സുരക്ഷിതമായി കുവൈത്തിലെ ഇന്ത്യൻ എംബസിയിലെത്തിച്ചത്.

അർബുധ ബാധിതനായ ഭർത്താവ് ബിനോജിന്‍റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഏജന്‍റ് മൂഖേന ലിൻഡ വീട്ടുജോലിക്കായി കുവൈത്തിലെത്തിയത്. ബിനോജിന്‍റെ തുടർ ചികിത്സയ്ക്കുള്ള പണം ഇനി എങ്ങനെ കണ്ടെത്തുമെന്ന് ഈ കുടുംബത്തിന് അറിയില്ല.

RELATED ARTICLES

Most Popular

Recent Comments