Sunday
11 January 2026
24.8 C
Kerala
HomeWorldയുദ്ധത്തിൽ കാലുകൾ നഷ്ടപ്പെട്ടു; വൈറലായി ദമ്പതികളുടെ നൃത്ത വീഡിയോ

യുദ്ധത്തിൽ കാലുകൾ നഷ്ടപ്പെട്ടു; വൈറലായി ദമ്പതികളുടെ നൃത്ത വീഡിയോ

റഷ്യൻ സ്ഫോടനത്തിൽ കാലുകൾ നഷ്ടപ്പെട്ട നഴ്സ് ഒക്സാനയുടെ നൃത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. 23കാരിയായ ഒക്‌സാനയുടെ വിവാഹത്തിനിടെയുള്ള വീഡിയോയാണിത്. മാർച്ച് 27 നായിരുന്നു റഷ്യൻ ആക്രമണമുണ്ടായത്. ഒക്സാനയും പാർട്നർ വിക്ടറും വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് സംഭവം.

ഉക്രെയ്നിലെ ലുഹാൻസ്ക് മേഖലയിലെ ലിസിചാൻസ്കിലേ വീട്ടിലേക്ക് നടക്കുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. പാർട്ണർ വികടർക്ക് പരുക്കുകളൊന്നുമുണ്ടായില്ല. ഒക്സാനയ്ക്ക് പരിക്കേൽക്കുകയും സ്ഫോടനത്തിൽ കാലുകൾ നഷ്ടമായപ്പോൾ വളരെ ധൈര്യത്തോടെയാണ് അതിനെ തരണം ചെയ്തതെന്നും പാർട്ണർ വികടർ പറഞ്ഞു. സ്ഫോടനത്തിൽ ഒക്സാനയുടെ രണ്ട് കാലുകളും ഇടതുകയ്യിലെ നാല് വിരലുകളും നഷ്ടപ്പെട്ടു.

അവളെ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. എനിക്ക് കരയാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഞാൻ കരഞ്ഞില്ല. ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് വികടർ പറഞ്ഞു. ‘വളരെ സവിശേഷമായ പ്രണയകഥ… ‘ എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ യുക്രെയൻ പാർലമെൻറ് ട്വിറ്ററിൽ പങ്കുവച്ചത്. ലീവിലെ മെഡിക്കൽ അസോസിയെഷണിലെ ജീവനക്കാരാണ് ഇവരുടെ നൃത്ത വീഡിയോ പങ്കുവച്ചത്.

RELATED ARTICLES

Most Popular

Recent Comments