രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം

0
85

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച 3,545 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,30,98,743 ആയി. സജീവ രോഗികള്‍ 20,303. ഇത് ആകെ രോഗികളുടെ 0.03 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22 പേര്‍ മരിച്ചു. ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗിക കണക്കനുസരിച്ച്‌ 5,24,024 പേര്‍ മരിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്ക് ഇതിന്റെ പത്തിരട്ടിയാണ്.

രോഗമുക്തരുടെ എണ്ണം 3,168. രോഗമുക്തി നിരക്ക് 98.74 ശതമാനം. ആകെ രോഗമുക്തര്‍ 4,25,54,416.

കഴിഞ്ഞ ദിവസം 4,87,544 പരിശോധനകള്‍ നടത്തി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനം. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനം.