സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാണാതായ താൽക്കാലിക വാച്ചർ മുക്കാലി സ്വദേശി രാജനെ കണ്ടെത്താനായില്ല

0
72

പാലക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാണാതായ താൽക്കാലിക വാച്ചർ മുക്കാലി സ്വദേശി രാജനെ (52) ഇന്നും കണ്ടെത്താനായില്ല. സൈരന്ധ്രിയിലെ വാച്ചറായ രാജനെ ചൊവ്വാഴ്ച അത്താഴം കഴിച്ച് പോയതിന് ശേഷമാണ് കാണാതായത്. താമസസ്ഥലത്തിന് സമീപത്ത് നിന്ന് ടോര്‍ച്ചും മുണ്ടും ചെരുപ്പും കണ്ടെത്തിയിരുന്നു. തണ്ടർബോൾട്ട് ഉൾപ്പെടെ നൂറിലധികം പേർ സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
വയനാട്ടിൽ നിന്നെത്തിയ ട്രക്കിംഗ് വിദഗ്ധരും തെരച്ചിലിൽ പങ്കുചേർന്നിരുന്നു. കടുവ ഉൾപ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് സൈരന്ധ്രി. അതേസമയം വന്യജീവി ആക്രമണം ഉണ്ടായി എന്ന സാധ്യത തള്ളുകയാണ് വനം വകുപ്പ്. വനത്തിനകത്ത് കിലോമീറ്ററോളം പരിശോധിച്ചിട്ടും ഒരു സൂചനയും ലഭിക്കാത്തത്  ദുരൂഹമാണെന്ന് സൈലന്റ് വാലി ഡിഎഫ്ഒ വിനോദ് പറഞ്ഞു. അഗളി പൊലീസ് കേസെടുത്തിട്ടുണ്ട്.