വിശുദ്ധ വൃക്ഷച്ചുവട്ടിൽ നഗ്ന ഫോട്ടോഷൂട്ട് : സംസ്‌കാരത്തെ അധിക്ഷേപിച്ചുവെന്ന് നാട്ടുകാർ; നാടുകടത്തി

0
113

ബാലി: പ്രാദേശിക സംസ്‌കാരത്തിന് വിരുദ്ധമായി ഫോട്ടോ ഷൂട്ട് നടത്തിയ വിദേശ ദമ്പതികൾക്കെതിരെ നടപടിയെടുത്ത് ഇന്തോനേഷ്യ.ദമ്പതിമാരെ നാടുകടത്താനും ഇന്ത്യോനേഷ്യയിലേക്ക് വരുന്നതിന് ആറുമാസത്തെ വിലക്കേർപ്പെടുത്താനും ബാലി ഭരണകൂടം തീരുമാനിച്ചു.ബാലിയിലെ പുണ്യമരമായി കണക്കാക്കുന്ന ആൽമരത്തിന് കീഴിൽ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയതാണ് നടപടിയ്‌ക്ക് കാരണം. അലീന ഫസ്ലീവ് എന്ന എന്ന ഇൻസ്റ്റഗ്രാം ഇൻഫ്‌ളൂവൻസറാണ് ആൽമരത്തിന് കീഴിൽ നഗ്‌നയായി ഫോട്ടോയെടുത്തത്.

700 വർഷം പഴക്കമുള്ള പുണ്യ ആൽമരത്തിന് കീഴിലായിരുന്നു ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. ഭർത്താവ് ആൻഡ്രി ഫസ്ലീവ് എടുത്ത ഈ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ചിത്രം വൈറലായി. പിന്നാലെ ബാലിയിലെ ജനങ്ങൾ ചിത്രത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. തങ്ങളുടെ സംസ്‌കാരത്തെ അപമാനിച്ചെന്ന് ബാലിയിലെ ഹിന്ദു സമൂഹം ആരോപിച്ചു. പ്രാദേശിക വികാരം വ്രണപ്പെട്ടുവെന്നും അവർ ആരോപിച്ചു.

ഇത്തരത്തിലുള്ള പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് നടപടി ഉത്തരവിട്ട് ബാലി ഗവർണർ വയൻ കോസ്റ്ററും വ്യക്തമാക്കി. നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം 200 വിനോദ സഞ്ചാരികളെയാണ് ബാലിയിൽ നിന്നും നാടു കടത്തിയിരുന്നു. അതേസമയം ഫോട്ടോ വിവാദമായതോടെ റഷ്യൻ യുവതി അലീന ക്ഷമ ചോദിച്ചിരുന്നു.വിശുദ്ധ മരമാണെന്ന് അറിയില്ലെന്നായിരുന്നു അലീന പറഞ്ഞത്.