Sunday
11 January 2026
24.8 C
Kerala
HomeEntertainmentനയൻതാര – വിഘ്‌നേഷ് താരവിവാഹം ഉടൻ;വിവാഹ വിരുന്ന് മാലി ദ്വീപിൽ

നയൻതാര – വിഘ്‌നേഷ് താരവിവാഹം ഉടൻ;വിവാഹ വിരുന്ന് മാലി ദ്വീപിൽ

ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘനേഷ് ശിവും വിവാഹിതരാകുന്നു. ജൂൺ 9ന് തിരുപ്പതിയിൽ വെച്ചാണ് വിവഹം. തമിഴ് മാദ്ധ്യമങ്ങളിലൂടെയാണ് വാർത്ത പുറത്തു വന്നിരിക്കുന്നത്. സുഹൃത്തുക്കൾക്കായി വിവാഹവിരുന്ന് മാലിദ്വീപിൽ വെച്ചായിരിക്കും നടത്തുകയെന്നാണ് റിപ്പോർട്ട്.

ഏഴ് വർഷം നീണ്ട പ്രണയബന്ധത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. നാനും റൗഡിതാൻ സിനിമയുടെ സെറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. 37 വയസുകാരിയായ നയൻതാര 2003ൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെയാണ് സിനിമയിലെത്തിയത്.

പിന്നീട് തിരുവല്ലക്കാരി ഡയാന മറിയം കുര്യനിൽ നിന്ന് ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു. 2011 ആഗസ്ത് 7ന് ആര്യസമാജത്തിൻനിന്നും ഹിന്ദുമതം സ്വീകരിച്ച താരം നയൻതാര എന്ന പേര് ഔദ്യേഗികമായി സ്വീകരിക്കുകയായിരുന്നു. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്രസർക്കാരിന്റെ നന്തി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments