സുഹൃത്തുക്കൾക്കിടയിലെ വാക്കുതർക്കം കാര്യമായി; മർദ്ദനമേറ്റ യുവാവ് മരിച്ചു

0
115

വയനാട്: വാക്കുതർക്കത്തിനിടയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. വയനാട് തിരുനെല്ലി കാളാംങ്കോട് കോളനിയിലെ മാരയുടെ മകൻ ബിനുവാണ് (32) മരിച്ചത്. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വെള്ളിയാഴ്ച രാത്രിയിലാണ് സുഹൃത്തുക്കൾക്കിടെ നടന്ന വാക്കുതർക്കത്തിൽ ബിനുവിന് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആദ്യം അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്.

ഇതിന് പിന്നാലെ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പിന്നീട് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.