ഉച്ചയുറക്കത്തിന് അനുമതി നൽകി ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി

0
82

ബോറിംഗ് ജോലിക്കിടെ ചെറുതായി ഒന്ന് മയങ്ങാൻ ആരും ആഗ്രഹിക്കും. ഇത്തരം സമയങ്ങളിൽ ഒരു ചായയോ കാപ്പിയോ കുടിച്ച് ഉറക്കത്തെ നിയന്ത്രിക്കുകയാണ് പതിവ്. ഉച്ചയുറക്കത്തിന് കമ്പനി തന്നെ സമയം അനുവദിച്ചാൽ എങ്ങനെയുണ്ടാകും? എന്നാൽ അതിനൊരു മാറ്റം കൊണ്ടുവരികയാണ് ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി.
വേക്ക്ഫിറ്റ് സൊല്യൂഷൻ എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എല്ലാദിവസവും അരമണിക്കൂർ ‘ഔദ്യോഗിക ഉറക്ക സമയം’ ഉണ്ട്. സ്ലീപ് സൊല്യൂഷൻ ബ്രാൻഡ് എന്ന നിലയിൽ കമ്പനിയുടെ നയത്തിനോട് ചേർന്ന് നിൽക്കുന്നതാണ് പ്രഖ്യാപനം.
അടുത്തിടെ ‘വേക്ക്ഫിറ്റ്’ സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ, ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ജീവനക്കാർക്ക് ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ ഉറങ്ങാമെന്ന പ്രഖ്യാപനം നടത്തിയത്. 26 മിനിറ്റ് ഉറങ്ങുന്നത് പ്രവർത്തനക്ഷമതയുടെ 33 ശതമാനം വർധിപ്പിക്കുമെന്ന നാസയുടെ പഠനവും അദ്ദേഹം പങ്കുവെച്ചു.