കോഴിക്കോട്: വ്ലോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നുവിന്റെ മുതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും.
കാക്കൂര്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കിയിട്ടുള്ള മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. പോസ്റ്റമോര്‍ട്ടത്തിനു ഫോറന്‍സിക് വിഭാഗം അനുമതി നല്കി.
തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം പോസ്റ്റ്മോര്‍ട്ടം നടത്തുക.
തഹസില്‍ദാറുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുക. മരണകാരണം കണ്ടെത്തുന്നതിനാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
റിഫയുടേത് ആത്മഹത്യയല്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റിലേക്ക് പോലീസ് നീങ്ങിയിട്ടില്ല.
പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും ചോദ്യം ചെയ്യലടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുക.മരണത്തില്‍ ദൂരുഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ഉറച്ചുവിശ്വസിക്കുന്നത്.
രണ്ടുമാസം നീണ്ട അന്വേഷണത്തിലാണ് ഇന്‍സ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന റിഫയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അഴിയുന്നത്.
റിഫയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
പ്രാഥമിക അന്വേഷണത്തിലാണ് ഭര്‍ത്താവില്‍ നിന്നും മോശം പെരുമാറ്റം റിഫയ്ക്കുണ്ടാ യിരുന്നതായി വ്യക്തമായത്. മരണത്തില്‍ ദൂരൂഹത ആരോപിച്ച റിഫയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്