സെന്‍സെക്‌സ് 866 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

0
150

മുംബൈ: പണപ്പെരുപ്പ ഭീഷണിമൂലം ആഗോളതലത്തില്‍ നിരക്കുകള്‍ വര്‍ധിക്കുന്നത് വിപണിയില്‍ ആശങ്കപരത്തി. ഒരുവേള ആയിരത്തിലേറെ പോയന്റ് ഇടിവ് നേരിട്ട സെന്‍സെക്‌സ് പിന്നീട് നേരിയതോതില്‍ തിരിച്ചുകയറി. നിഫ്റ്റി 16,450ന് താഴെയാണ് ക്ലോസ് ചെയ്തത്.
867 പോയന്റാണ് സെന്‍സെക്‌സിലെ നഷ്ടം. നിഫ്റ്റിയാകട്ടെ 272 പോയന്റ് താഴുകയുംചെയ്തു. പ്രധാന സൂചികകളില്‍ നാല് ശതമാനം നഷ്ടത്തോടെയാണ് ഓഹരി വിപണി ഈയാഴ്ച പിന്നിടുന്നത്.
ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ വില്പ സമ്മര്‍ദത്തിന് നേതൃത്വം വഹിച്ചു. ബജാജ് ഫിനാന്‍സ് 4.8ശതമാനം ഇടിഞ്ഞപ്പോള്‍ ബജാജ് ഫിന്‍സര്‍വ് 3.5ശതമാനം താഴ്ന്നു. ആക്‌സിസ് ബാങ്ക് നാലശതമാനവും നെസ് ലെ ഇന്ത്യ മൂന്നുശതമാനവും തകര്‍ച്ച നേരിട്ടു.
ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയ ഓഹരികള്‍ രണ്ടു ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. ഐടിസി, എസ്ബിഐ, എന്‍ടിപിസി തുടങ്ങിയ ഓഹരികളും മികവുകാട്ടി.
ബിഎസ്ഇ മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ മൂന്നുശതമാനംവീതം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ബാങ്ക്, ഹെല്‍ത്ത് കെയര്‍ സൂചികകളും നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലുണ്ടായ നഷ്ടം രണ്ടുശതമാനത്തോളമാണ്.