അനധികൃത മദ്യവില്‍പന, ഒരാള്‍ പിടിയില്‍, 21.4 ലീറ്റര്‍ മദ്യവും പിടിച്ചെടുത്തു

0
116

 

കല്ലൂര്‍ മാവിന്‍ചുവടില്‍ വീട്ടില്‍ ബാര്‍ മോഡലില്‍ മദ്യ വില്‍പന നടത്തിയിരുന്ന തറയില്‍ റെജിയെ(51) ഇരിങ്ങാലക്കുട എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നും 21.4 ലിറ്റര്‍ മദ്യവും പിടികൂടി. വന്‍തോതില്‍ മദ്യം വാങ്ങി സൂക്ഷിച്ച് എല്ലാ ദിവസവും പുലര്‍ച്ചെ മുതല്‍ ഇയാള്‍ വീട്ടില്‍ മദ്യവില്‍പന നടത്തിയിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠന്‍, പ്രിവന്റിവ് ഓഫിസര്‍ സി.ബി. ജോഷി, പ്രിവന്റിവ് ഓഫിസര്‍ (ഗ്രേഡ്) കെ.കെ. വത്സന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.ആര്‍. രാകേഷ്, സുഭാഷ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് കേസെടുത്തത്