അജിത്തിന്റെ നായികയായി മഞ്ജു വീണ്ടും തമിഴിലേക്ക്

0
74

ധനുഷ് ചിത്രത്തിന് ശേഷം സൂപ്പർസ്റ്റാർ അജിത്തിന്റെ നായികയായി മഞ്ജു വാര്യർ തമിഴിലേക്ക്. വലിമൈക്ക് ശേഷം എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രമാണിത്. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യർ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

തല 61 എന്ന് താൽക്കാലികമായി വിളിക്കുന്ന ഈ ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രമാണ് അജിത് ചെയ്യുന്നതെന്ന വാർത്തകൾ വന്നിരുന്നു. ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം.

ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജു ഉടൻ തന്നെ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.