17 ലക്ഷം ഭര്‍ത്താവ് ഒളിപ്പിച്ചത് ഗ്യാസ് സ്റ്റൗവില്‍; ഇതറിയാതെ തീകൊളുത്തി ഭാര്യ; നഷ്ടമായത് ലക്ഷങ്ങള്‍

0
53

17 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കടുത്ത് മൂല്യമുള്ള ഈജിപ്ത്യന്‍ പൗണ്ട് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചത് മൂലം ഈജിപ്തുകാരന് നഷ്ടമായത് ലക്ഷങ്ങള്‍. കുക്കറില്‍ പണമുണ്ടെന്നറിയാതെ ഭാര്യ ഗ്യാസിന് തീകൊടുത്തതോടെയാണ് പണം നഷ്ടമായത്. 420,000 ഈജിപ്ത്യന്‍ പൗണ്ടായിരുന്നു ഇയാള്‍ സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഈ പണം ഭാഗികമായി കത്തിക്കരിഞ്ഞതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.

ഈജിപ്തിലെ പ്രമുഖ പത്രമായ അല്‍ വതനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന് ആസ്പദമായ സംഭവം നടന്നതെന്ന് പത്രം കണ്ടെത്തി. സ്റ്റൗ കത്തിച്ച് കഴിഞ്ഞപ്പോള്‍ അത് വരെയില്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഭാര്യ വിശദമായ പരിശോധന നടത്തുന്നത്. സ്റ്റൗവിനുള്ളില്‍ പാതികരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ട് ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോകുകയായിരുന്നു.

അല്‍ ബെഹൈറയിലെ നൈല്‍ ഡെല്‍റ്റ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. ബിസിനസില്‍ നിന്ന് കിട്ടിയ പണം സ്വരുക്കൂട്ടി മറ്റൊരു ബിസിനസ് കെട്ടിപ്പെടുക്കാനാണ് ഇയാള്‍ പൈസ കൂട്ടിവെച്ചതെന്നാണ് വിവരം. സ്റ്റൗവില്‍ പണം വച്ചെന്ന വസ്തുത ഇയാള്‍ ഭാര്യയോട് മറച്ചുവയ്ക്കുകയായിരുന്നു.