ചിത്രീകരണത്തിനിടെ മൂന്നുതവണ മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീര്‍ത്തി സുരേഷ്; അബദ്ധം പറ്റിയ പിന്നാലെ മാപ്പപേക്ഷയും

0
73

പുതിയ തെലുങ്ക് ചിത്രമായ സര്‍ക്കാര് വാരി പാട്ടയില്‍ യുവ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ നായികയായാണ് കീര്‍ത്തി സുരേഷ് വേഷമിടുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഈ മഹേഷ്ബാബു ചിത്രം പരശുറാമാണ് സംവിധാനം ചെയ്യുന്നത്.
‘സര്‍ക്കാരു വാരി പാട്ട’യുടെ ചിത്രീകരണത്തിനിടെ തനിക്ക് സംഭവിച്ച ഒരു അബദ്ധം പങ്കുവച്ചിരിക്കുകയാണ് നായികയായ കീർത്തി . സിനിമയുടെ ചിത്രീകരണത്തിനിടെ നായകനായ മഹേഷ് ബാബുവിനെ തനിക്ക് തല്ലേണ്ടി വന്നുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു ഗാനം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു കീര്‍ത്തി സുരേഷിന് ഇത്തരത്തിൽ അബദ്ധം പിണഞ്ഞത്.
ഈ രംഗത്തിലെ ഏകോപനത്തില്‍ ചെറിയ പിഴവുപറ്റിയെന്നും മൂന്ന് പ്രാവശ്യം മഹേഷ് ബാബുവിന്റെ മുഖത്തടിക്കേണ്ടിവന്നുവെന്നും തെറ്റുമനസിലാക്കി ഉടന്‍ തന്നെ മാപ്പ് ചോദിച്ചുവെന്നും കീർത്തി പറയുന്നു. ഇതിനോട് വളരെ കൂളായാണ് മഹേഷ് ബാബു പ്രതികരിച്ചതെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു.