Saturday
10 January 2026
20.8 C
Kerala
HomeKeralaഭക്ഷ്യവിഷബാധ; ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടപ്പിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഭക്ഷ്യവിഷബാധ; ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടപ്പിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടപ്പിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ടെന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പരിശോധന ഊര്‍ജിതമാക്കുമെന്നും നടപടികള്‍ പരസ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തൃക്കാക്കരയില്‍(Thrikkakara) LDF വന്‍ വിജയം നേടുമെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപ്പെട്ടിട്ടില്ല: സീറോമലബാര്‍ സഭ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ ജോ ജോസഫിനെ(Jo Joseph) നിശ്ചയിച്ചതില്‍ ഇടപ്പെട്ടിട്ടില്ലെന്ന് സീറോമലബാര്‍ സഭ. തൃക്കാക്കര(Thrikkakara) നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജര്‍ ആര്‍ച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടെന്നും ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നും സീറോമലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി പറഞ്ഞു.
മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസൃതമായാണ്. ഈ പ്രക്രിയയില്‍ സഭാനേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയില്‍ സമീപിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments