ചൈനയിൽ കൊറോണ വ്യാപനം രൂക്ഷം; ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു

0
137

ബീജിങ്: ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. സെപ്തംബർ 10 മുതൽ 25 വരെ ചൈനയിൽ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്. ചൈനയിലെ കൊറോണ വ്യാപനത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചൈനീസ് നഗരമായ ഹാങ്ചൗവിലാണ് ഇക്കുറി ഏഷ്യൻ ഗെയിംസ് നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും വേദികളും എല്ലാം പൂർത്തിയായിരുന്നു. എന്നാൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് അടുത്തുള്ള നഗരമാണ് ഹാൻചൗ. ഷാങ്ഹായിൽ ആഴ്ചകളായി ലോക്ഡൗൺ തുടരുകയാണ്.

ചൈനീസ് ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമായിരുന്നു ഹാങ്ചൗ.