കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

0
115

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. നുവൈസീബ് ബോര്‍ഡറിന് സമീപം കിങ് ഫഹദ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. മരണപ്പെട്ട  രണ്ട് പേരും ജിസിസി പൗരന്മാരാണെന്ന് കുവൈത്ത് ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. നുവൈസീബിലെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.