ആ സിനിമയുടെ സെറ്റിൽ വച്ച് സിദ്ദിഖിൽ നിന്ന് സങ്കടപ്പെടുത്തുന്ന അനുഭവമുണ്ടായി ; ആരോപണവുമായി മാല പാർവ്വതി

0
89

കൊച്ചി : നടന്‍ വിജയ് ബാബുവുമായി ബന്ധപ്പെട്ട് അമ്മയില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ നടന്‍ സിദ്ദിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി മാല പാര്‍വ്വതി. വിജയ് ബാബു വിഷയത്തെ തുടര്‍ന്ന് ആഭ്യന്തര പരാതി പരിഹാസ സമിതിയില്‍ നിന്നും രാജിവച്ചതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ ആരോപണവുമായി നടി രംഗത്തെത്തിയത്.

ഹാപ്പി സര്‍ദ്ദാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് മാല പാര്‍വ്വതി പറഞ്ഞത്. സിദ്ദിഖില്‍ നിന്നും ഹാപ്പി സര്‍ദ്ദാര്‍ സിനിമയുടെ സെറ്റില്‍ വച്ച് സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം കുറച്ച് അധികം സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോള്‍ അമ്മ സംഘടനയില്‍ പ്രതീക്ഷയില്ലെന്നും മാല പാര്‍വ്വതി പറഞ്ഞു.

ഈ സംഭവുമായി ബന്ധപ്പെട്ട് മാല പാര്‍വ്വതി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വ്വതിയുടെ പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ലൊക്കേഷനില്‍ ഒരു ‘അമ്മ നടി’ കാരവന്‍ ആവശ്യപ്പെട്ടുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു .