ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിച്ചു; ഡെപ്യൂട്ടി തഹസിൽദാർക്ക് 17 വർഷം തടവും 16.5 ലക്ഷം പിഴയും

0
106

തിരുവനന്തപുരം : പത്ത് വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് ശിക്ഷ വിധിച്ച് കോടതി. ഡെപ്യൂട്ടി തഹസിൽദാരായ പ്രതിക്ക് 17 വർഷം കഠിന തടവും 16.5 ലക്ഷം പിഴയുമാണ് തിരുവനന്തപുരം പോക്‌സോ കോടതി വിധിച്ചത്.

2019 ലാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങി കടിക്കുകയായിരുന്ന മകളെ അച്ഛൻ പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് അദ്ധ്യാപകർ നൽകിയ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുക്കുകയായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ തെളിവായി ഹാജരാക്കി. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.