മെറ്റ: ആരോപണങ്ങളിൽ വലഞ്ഞ് സക്കർബർഗ്

0
50

ലോകത്തിലെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഫേസ്ബുക്ക്. എന്നാൽ, ഈ അടുത്ത കാലത്താണ് ഫേസ്ബുക്ക് എന്ന പേരിൽ നിന്നും മെറ്റയിലേക്ക് മാറിയത്. മെറ്റയിലേക്ക് മാറിയതോടെ ലോഗോയുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലോക്ക് ചെയിൻ കമ്പനി ഡിഫിനിറ്റി.

ഇത്തവണ മെറ്റ ഉപയോഗിക്കുന്ന ഇൻഫിനിറ്റി ലോഗോയിൽ അവകാശം ഉന്നയിച്ചു കൊണ്ടാണ് ഡിഫിനിറ്റി എത്തിയിരിക്കുന്നത്. 2017 മുതൽ ഇൻഫിനിറ്റി ലോഗോ ഉപയോഗിക്കുന്ന സ്ഥാപനമാണ് ഡിഫിനിറ്റി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡിഫിനിറ്റി യുഎസിലെ നോർത്ത് കാലിഫോർണിയ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

മെറ്റാ ഇൻഫിനിറ്റി ലോഗോ ഉപയോഗിക്കാൻ തുടങ്ങിയ ശേഷം വരുമാനം ഇടിഞ്ഞെന്നും പലരും മെറ്റയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡിഫിനിറ്റി എന്ന് തെറ്റിദ്ധരിക്കുന്നതായും പരാതിയിൽ പറയുന്നു. ഫേസ്ബുക്കിന്റെ ആശയം തങ്ങളുടേതാണെന്ന് വാദിച്ച ഹാർവാർഡ് സർവകലാശാലയിലെ സഹപാഠികളായിരുന്ന കാമറൂൺ-ടെലർ സഹോദരന്മാർ നൽകിയ പരാതി ലോകപ്രശസ്തമാണ്.