കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റവരിൽ ഷിഗല്ല(shigella) വൈറസ് ബാധയും സ്ഥിരീകരിച്ചു

0
76

കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റവരിൽ ഷിഗല്ല(shigella) വൈറസ് ബാധയും സ്ഥിരീകരിച്ചു. ഇവരിപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികത്സയിലാണ്.
എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
അതേസമയം. വയനാട്ടില്‍(wayanad) വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ(food poison)യേറ്റു. തിരുവനന്തപുരത്ത് നിന്നെത്തിയവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതേതുടര്‍ന്ന് ഒമ്പത് പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് കമ്പളക്കാടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ. ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷം ഉച്ചയോടുകൂടി അസ്വസ്ഥതകളുണ്ടായെന്നാണ് വിനോദസ‍‌ഞ്ചാരികള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. 29 പേരടങ്ങുന്ന ഒരു സംഘമായാണ് ഇവര്‍ വയനാട്ടിലെത്തിയത്. എല്ലാവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.