സംസ്ഥാനത്തെ അനധികൃത ക്വാറികള്‍ കണ്ടെത്താന്‍ ഉപഗ്രഹ സര്‍വേയുമായി സര്‍ക്കാര്‍

0
78

സംസ്ഥാനത്തെ അനധികൃത ക്വാറികള്‍ കണ്ടെത്താന്‍ ഉപഗ്രഹ സര്‍വേയുമായി സര്‍ക്കാര്‍. അംഗീകാരമുള്ള പാറമടകള്‍ പരിധിയില്‍പ്പെടാത്ത സ്ഥലത്ത് ഖനനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഉപഗ്രഹ സര്‍വേ. ഇതിനുള്ള നിരക്ക് സംബന്ധിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി.
സംസ്ഥാനത്ത് പാറഖനനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കണ്ടെത്താനാണ് നീക്കം. പലതരത്തിലുള്ള പരിശോധനകള്‍ നടത്തിയെങ്കിലും അനധികൃത ക്വാറികളുടെ പൂര്‍ണമായ വിവരം ശേഖരിക്കാനായില്ല. ഇതേത്തുടര്‍ന്നാണ് ഉപഗ്രഹ സര്‍വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിനെ ഇതിനായി ചുമതലപ്പെടുത്തി.

നിലവില്‍ അംഗീകാരമുള്ള പാറമടകള്‍ അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലത്ത് ഖനനം നടത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യവും ഉപഗ്രഹ സര്‍വേയില്‍ പരിശോധിക്കും. ജില്ലാ കളക്ടര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ നിര്‍ദേശം. സര്‍വേയ്ക്കുള്ള നിരക്കും സര്‍ക്കാര്‍ നിശ്ചയിച്ചു. 50 സെന്റ് വരെ 10,000 രൂപ വരെയായിരിക്കും നിരക്ക്.