സന്തോഷ് ട്രോഫി താരം നൗഫലിന് ഡിവൈഎഫ്ഐ വീട് നിർമ്മിച്ച് നൽകും

0
104

സന്തോഷ്‌ ട്രോഫി ടൂർണ്ണമെന്റിൽ ആവേശകരമായ വിജയം നേടിയ കേരള ടീം അംഗം തിരുവമ്പാടി സ്വദേശി നൗഫലിന് DYFI വീട് നിർമ്മിച്ച് നൽകുമെന്ന് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് തിരുവമ്പാടിയിൽ നടന്ന അനുമോദന ചടങ്ങിൽ പ്രഖ്യാപിച്ചു .
DYFI തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമ്മിക്കുന്നത്. DYFI സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌,തിരുവമ്പാടി MLA ലിൻ്റോ ജോസഫ്, ബ്ലോക്ക്‌ പ്രസിഡന്റ് ഇ അരുൺ, ട്രഷറർ ജാഫർ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.