വിമാന യാത്രാ നിരക്ക് വർധനയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
49

വിമാന യാത്രാ നിരക്ക് വർധനയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിരക്ക് വർധന പ്രവാസികളെ സാരമായി ബാധിക്കുന്നെന്ന് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. (pinarayi vijayan send letter to narendra modi)

ചെറിയ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ പ്രവാസി മലയാളികൾ നാട്ടിൽ എത്തുന്ന സമയത്താണ്‌ വിമാന ടിക്കറ്റ് ചാർജ്‌ കൂട്ടിയത്.കേന്ദ്ര സർക്കാരും സിവിൽ വ്യോമ മന്ത്രാലയവും നൽകിയ അനുമതിയുടെ ബലത്തിലാണ് പ്രവാസികളെ വലയ്‌ക്കുന്ന വർധന വരുത്തിയിട്ടുള്ളത്.
അതേസമയം, മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊട്ടാരക്കരയിൽ ആർ ബാലകൃഷ്ണപിള്ള ഒന്നാം ചരമ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പല കാര്യങ്ങളിലും കേന്ദ്രത്തിൽനിന്നും കേരളം അവഗണന നേരിടുന്നുവെന്നും കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് എംപിമാരിൽ ഭൂരിപക്ഷവും അതിനെതിരെ ഒന്നും മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടേയും കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പി മാരുടെയും സമീപനം ഒരുപോലെയാണ്. കേരള വികസനത്തിന് എതിരെ നിൽക്കുന്നവരായി ഈ എം.പിമാർ മാറിഎന്നും മുഖ്യമന്ത്രി പറഞ്ഞു.