വാടക നല്‍കാത്തതിനു യുവാവിനെ കസേരയില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു

0
87

വാടക നല്‍കാത്തതിനു യുവാവിനെ കസേരയില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു. തെക്കുകിഴക്കന്‍ ദില്ലിയില്‍ ന്യൂ ഫ്രണ്ട്സ് കോളനിയിൽ ഏപ്രില്‍ 29നാണ് സംഭവം.
പല തവണയായി വാടക മുടങ്ങിയതിനെ തുടര്‍ന്നാണ് മോനു,സുര്‍ജിത് എന്നിവര്‍ ചേര്‍ന്ന് ധര്‍മേന്ദ്ര എന്ന യുവാവിനെ മര്‍ദിച്ചത്. യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കൈകാലുകള്‍ കസേരയില്‍ കെട്ടിയിട്ട ശേഷം യുവാവിനെ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.
വീഡിയോയുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 323, 341, 342, 506 വകുപ്പുകൾ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ഇഷ പാണ്ഡെ പറഞ്ഞു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.