റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

0
70

വ്‌ലോഗര്‍(Vlogger) റിഫ മെഹ്നുവിന്റെ(Rifa Mehnu) മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ്(Police) നടപടി തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന്‍, ആര്‍ ഡി ഒയ്ക്ക് അപേക്ഷ നല്‍കി. ഭര്‍ത്താവായ മെഹ്നാസിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെത് ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നുമുള്ള ദുബായ് പോലീസിന്റെ(Dubai Police) നിഗമനത്തിന്റെ അടിസ്ഥാനത്തില്‍, പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്.
പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെന്ന വിവരം ഭര്‍ത്താവ് മെഹ്നാസ് മറച്ചുവെച്ചെന്ന് ബന്ധുക്കള്‍ പിന്നീട് പരാതിപ്പെടുത്തയും ചെയ്തു. റിഫയുടെ കുടുംബം നല്‍കിയ പരാതിയില്‍ മെഹനാസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസും എടുത്തു. മൊഴിയെടുത്ത ഘട്ടത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടിന് തയ്യാറാണെന്ന് കുടുംബം പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള തീരുമാനം. ഇതിന് അനുമതി തേടി ആര്‍ഡിഒയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡി വൈ എസ് പി, ടി കെ അഷ്‌റഫ് അപേക്ഷ നല്‍കി.
അനുമതി ലഭിച്ചാല്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിര്‍ണായകകുമെന്ന് അന്യേഷണ സംഘം കരുതുന്നു. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് മെഹനാസിന്റെ രണ്ട് സുഹൃത്തുക്കളെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്‌ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.