അതിവേഗ ചരക്കുവണ്ടികൾ ഒരുങ്ങുന്നു; ആദ്യ ഘട്ടത്തിൽ 25 ട്രെയിനുകൾ

0
255

ചെന്നൈ: അതിവേഗ ചരക്ക് തീവണ്ടിയുമായി റെയിൽവേ. വന്ദേഭാരത് എക്സ്പ്രസ് യാത്രാ തീവണ്ടികളുടെ മാതൃകയിലാണ് അതിവേഗ ചരക്കുവണ്ടികൾ വരാനൊരുങ്ങുന്നത്.

ചെന്നൈയിലെ ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ ഇതിനായുള്ള വാഗൺ നിർമാണം ഉടൻ ആരംഭിക്കും. 16 കോച്ചുകളുള്ള 25 ട്രെയിനുകളാണ് ആദ്യം തയ്യാറാക്കുക.

മണിക്കൂറിൽ 160 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം.