ശ്രീനിവാസൻ കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

0
88

പാലക്കാട് : പാലക്കാട്ടെ ആർ എസ് എസ് നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞു. പ്രതി കാവിൽപ്പാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ബിയർ കുപ്പിയിൽ പെട്രോൾ മണമുണ്ടെങ്കിലും കത്തിയിട്ടില്ലെന്ന് ഹേമാംബിക നഗർ പോലീസ് അറിയിച്ചു. പുലർച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്തു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

അതേസമയം ശ്രീനിവാസൻ വധകേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബർ അലി, അബ്ബാസ് എന്നിവരാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 16ആയി.