Thursday
18 December 2025
24.8 C
Kerala
HomeKeralaസംസ്ഥാനത്ത് ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ അവധി; വിവിധ പരീക്ഷകൾ മാറ്റിവച്ചു

സംസ്ഥാനത്ത് ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ അവധി; വിവിധ പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. ഈദുൽ ഫിത്തർ പ്രമാണിച്ച് മെയ് 3 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പി.എസ്.സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

നാളെ നടത്താൻ നിശ്ചയിച്ചിരുന്ന അകൗണ്ട് ടെസ്റ്റ് ഫോർ എക്‌സിക്യൂട്ടിവ് ഓഫിസർ (കേരള സർവ്വീസ് റൂൾസ്) വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവെച്ചു. കേരള സർവകലാശാല നാളെ(03/05/2022) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല. കേരള സർവകലാശാല നാളെ(03/05/2022) ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ആറാം സമസ്റ്റർ CBCSS/CRCBCSS പരീക്ഷകളുടെ കേന്ദ്രികൃത മൂല്യ നിർണയ ക്യാമ്പ് മെയ് നാലാം തിയതിലേക്ക് പുനക്രമീകരിച്ചു.

നാളെ നടത്താനിരുന്ന ജെ.ഡി.സി പരീക്ഷ ( ബാങ്കിംഗ്) 4.05.22 ബുധനാഴ്ച യിലേക്ക് മാറ്റി. സമയ ക്രമത്തിൽ മാറ്റമില്ല. ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനത്തിന് പിന്നാലെ ഇന്ന് ചെറിയ പെരുന്നാൾ ആയേക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാൽ 30-ാം നോയമ്പ് കൂടി നോറ്റ് നാളെ പെരുന്നാൾ ആഘോഷിക്കാനിരിക്കുകയാണ് കേരള സമൂഹം.

RELATED ARTICLES

Most Popular

Recent Comments