ദില്ലി: രാജ്യത്ത് നിലവില്‍ കൊവിഡ് നാലാം തരംഗമില്ലെന്ന് (Covid Fourth Wave) ഐസിഎംആര്‍. പ്രാദേശികമായി മാത്രമേ വര്‍ധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകള്‍ കൂടുന്നില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ്19 കേസുകളുടെ വര്‍ദ്ധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗത്തിന്‍റെ തോത് ഉയരുകയും. കൊവിഡ് വൈറസ് ഭഗഭേദങ്ങളുടെ പുതിയ ആവിര്‍ഭാവത്തിനിടയിലാണ് ഐസിഎംആറിന്‍റെ പ്രസ്താവന.
കൊവിഡ് കേസുകള്‍ ഉയരുന്നത് ഇന്ത്യയിലെ ചില ജില്ലകളില്‍ പ്രദേശികമായി കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ബ്ലിപ്പുകള്‍ മാത്രമാണ്, ഒരു വേരിയന്റ് മൂലമുണ്ടാകുന്ന ഒരു പുതിയ കൊവിഡ് തരംഗത്തിന്റെ തുടക്കമല്ല ഇത്. ഈ ബ്ലിപ്പുകള്‍ നിലവില്‍ ചില പ്രദേശങ്ങളില്‍ മാത്രം പരിമിതപ്പെടുന്നതാണ്. മാത്രമല്ല രാജ്യത്തുടനീളം ഇത് വ്യാപിച്ചിട്ടില്ല. ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ സമീരന്‍ പണ്ഡേ പറയുന്നു.
പല പ്രദേശങ്ങളിലും കൊവിഡ്-19 പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഡല്‍ഹിയില്‍ ശനിയാഴ്ച 5.10% പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തു. പരിശോധന കുറച്ചതാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ തലസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ മാസം അവസാനത്തോടെ 7% ആയി ഉയര്‍ന്നിരുന്നു.
രാജ്യത്തുടനീളമുള്ള ആശുപത്രി പ്രവേശനത്തില്‍ വര്‍ധനയില്ലെന്നും തരംഗം ഇല്ലെന്ന് വ്യക്തമാക്കാന്‍ ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ നാലാമത്തെ തരംഗമില്ലെന്ന് സൂചിപ്പിക്കുന്ന പുതിയ വേരിയന്റുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കുറഞ്ഞ ടെസ്റ്റിംഗ് കാരണം ചിലപ്പോള്‍ നിരക്ക് ഉയരുമെന്നാണ് ഐസിഎംആര്‍ പറയുന്നത്.