കുഴിമന്തി കഴിച്ച് മലപ്പുറത്ത് ഭക്ഷ്യവിഷബാധ; എട്ടുപേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ചു

0
131

മലപ്പുറം: മലപ്പുറം വേങ്ങരയിൽ ഭക്ഷ്യവിഷബാധ എട്ടുപേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ ആശുപത്രി വിട്ടു.ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടപ്പിച്ചു.

വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്.പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് അരോഗ്യ വകുപ്പു അറിയിച്ചു. കഴിഞ്ഞ ദിവസം കാസർകോട് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിക്കുകയും നിരവധിപേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ ദേവനന്ദയാണ് മരിച്ചത്.

ചെറുവത്തൂരിലെ ഐഡിയൽ കൂൾ ബാറിൽ നിന്നാണ് ദേവനന്ദ ഷവർമ കഴിച്ചത്. ഇതിന് പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.