ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഭക്തൻ വീണു മരിച്ചു: ഭക്തർക്ക് ക്ഷേത്ര പ്രവേശനത്തിന് നിയന്ത്രണം

0
99

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഭക്തൻ വീണു മരിച്ചതിനെ തുടർന്ന്, ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി, ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് ശുദ്ധിക്രിയകൾ നടത്തുന്നത്.

കോവിഡിനെ തുടർന്ന് ഏറെ നാൾ അടച്ചിട്ടതിന് പിന്നാലെ, കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്തർക്ക് പ്രവേശനം. പിന്നാലെ, ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർദ്ധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ക്ഷേത്രദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയത് നീക്കി. എന്നാൽ, ഓൺലൈനിൽ ബുക്ക് ചെയ്ത് ദർശനത്തിനുള്ള സൗകര്യം തുടരും.