ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ ഭക്തന്‍ മുങ്ങി മരിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധക്രിയ നടത്തി

0
106

തൃശൂര്‍: ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ ഭക്തന്‍ മുങ്ങി മരിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധക്രിയ നടത്തി. ശുദ്ധക്രിയകൾ നടക്കുന്നതിനാൽ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് 11 മണി വരെയായിരുന്നു നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഒഴിവാക്കിയത്.
ഇന്നലെ രാത്രി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടര്‍ന്നാണ് ശുദ്ധക്രിയകള്‍ നടത്തിയത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ തുടർന്ന് ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് ഇപ്പോഴും ഭക്തരുടെ പ്രവേശനം.