വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളിൽ നിന്ന് കാർ താഴേക്കു വീണു; യുവാവിന് ഗുരുതര പരുക്ക്

0
78

പത്തനംതിട്ട വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളിൽ നിന്ന് കാർ താഴേക്കു വീണു. കാറിലുണ്ടായിരുന്ന കോന്നി സ്വദേശി അനസിന് ഗുരുതര പരിക്ക്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഏകദേശം 30 അടി മുകളിൽ നിന്ന് പ്രവർത്തനം നിർത്തിയ പാറമടയിലേക്കാണ് കാറ് വീണത്. നാട്ടുകാരാണ് പൊലീസിനെ അറിയിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.