ജോലിയുടെ ആദ്യദിനത്തിൽ നഴ്സ് ആശുപത്രിയിൽ തൂങ്ങി മരിച്ചു : കൂട്ടബലാൽസംഗമെന്ന് വീട്ടുകാർ

0
113

ഉന്നാവോ: ആശുപത്രി പരിസരത്ത് നഴ്സ് തൂങ്ങിമരിച്ച നിലയിൽ. ഉത്തർപ്രദേശിലെ ഉന്നാവോയിലുള്ള ന്യൂ ജീവൻ ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെയാണ് തൂങ്ങി നിൽക്കുന്ന രീതിയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച, പെൺകുട്ടി ജോലിക്കെത്തിയ ആദ്യദിനമാണെന്ന് സഹപ്രവർത്തകർ പറയുന്നു. ഒരു ദിവസത്തിനുള്ളിൽ എന്താണ് സംഭവിച്ചതെന്നെ പകപ്പിലാണ് കുട്ടിയുടെ സഹപ്രവർത്തകർ. ആശുപത്രി കെട്ടിടത്തിന്റെ ഭിത്തിയിൽ തൂങ്ങി പുറത്തേക്ക് അഭിമുഖമായാണ് മൃതദേഹം കിടന്നിരുന്നത്.

അതേസമയം, പെൺകുട്ടിയുടേത് സാധാരണ മരണമല്ലെന്ന ആരോപണത്തിലാണ് വീട്ടുകാർ. അവൾ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും, അതിനുശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് വീട്ടുകാർ പറയുന്നത്. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അടക്കം മൂന്നുപേരാണ് എല്ലാത്തിനും കാരണക്കാർ എന്നും വീട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.