അധ്യാപകരെ തെറ്റിദ്ധരിപ്പിച്ച് ഏഴുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 37 വർഷം കഠിന തടവും 1.1 ലക്ഷം രൂപ പിഴയും

0
75

പാലക്കാട്: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 37 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് പാലക്കാട് പോക്സോ കോടതി. അയിലൂർ സ്വദേശി പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്.

പോക്സോ വകുപ്പ് പ്രകാരം 30 വർഷവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് ഏഴ് വര്‍ഷവുമാണ് ശിക്ഷ. പിഴത്തുകയായ 1.1 ലക്ഷം രൂപ അതിജീവിതക്ക് നൽകാനും ഉത്തരവിലുണ്ട്.

2020 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അധ്യാപകരെ കബളിപ്പിച്ച് സ്കൂളില്‍ നിന്നാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. സ്കൂളിലെത്തി കുട്ടിക്ക് ഇഞ്ചക്ഷൻ എടുക്കാൻ ഉണ്ടെന്ന് അധ്യാപകരെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളിൽ നിന്നും കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയിരുന്നു.