Thursday
18 December 2025
21.8 C
Kerala
HomeKeralaസന്തോഷ് ട്രോഫി ഫുട്‌ബോളിൽ നാളെ കലാശക്കൊട്ട്: കേരളം ബംഗാളിനെ നേരിടും

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ നാളെ കലാശക്കൊട്ട്: കേരളം ബംഗാളിനെ നേരിടും

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ നാളെ കലാശക്കൊട്ട്. ഫൈനലില്‍ കരുത്തരായ കേരളം ബംഗാളിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. സന്തോഷ് ട്രോഫിയില്‍ സ്വന്തം തട്ടത്തകത്തിൽ സന്തോഷം നിറയ്ക്കാന്‍ കേരളത്തിന് ഒരു ജയത്തിന്റെ അകലം മാത്രം. അതേസമയം, ബംഗാളിന്റെ നാല്‍പ്പത്തിയാറാം ഫൈനലാണിത്. കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്.

സെമിയില്‍ കര്‍ണാകയെ മൂന്നിനെതിരെ ഏഴ് ഗോളിന് കേരളം തകർത്തപ്പോൾ, മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയാണ് ബംഗാളിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളം എതിരില്ലാത്ത രണ്ടുഗോളിന് ബംഗാളിനെ തോല്‍പ്പിച്ചിരുന്നു. അഞ്ച് കളിയില്‍ പതിനെട്ട് ഗോളടിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. വഴങ്ങിയത് ആറ് ഗോളുകൾ.

ക്യാപ്റ്റന്‍ ജിജോ ജോസഫ് അഞ്ചും സെമിയിലെ അഞ്ചുഗോളടക്കം ആറ് ഗോളുമായി സൂപ്പര്‍ സബ് ജെസിനും സ്‌കോറര്‍മാരില്‍ മുന്നില്‍. കേരളത്തിന്റെ മധ്യനിര മികച്ച ഫോമിലാണ്. പ്രതിരോധത്തിലെ വിടവുകള്‍ അടയ്ക്കാനുണ്ട് ബിനോ ജോര്‍ജിനും സംഘത്തിനും. കേരളത്തിനോട് തോറ്റതിനുശേഷം അടിമുടി മാറിയ ബംഗാളിന്റെ ലക്ഷ്യം മുപ്പത്തിമൂന്നാം കിരീടമാണ്.

RELATED ARTICLES

Most Popular

Recent Comments