പിസി ജോർജിനെതിരെ ചീമുട്ടയെറിഞ്ഞു, കരിങ്കൊടി വീശി; ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

0
48

തിരുവനന്തപുരം: പിസി ജോർജിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കസ്റ്റിഡിയിലെടുത്ത് തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ചപ്പോഴായിരുന്നു ഡിെൈവഫ്‌ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.

പിസി ജോർജിനെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ചീമുട്ടയെറിയുകയും കരിങ്കൊടി വീശുകയും ചെയ്തു. പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് വാഹനവും വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് നിർത്തി ബിജെപി പ്രവർത്തകർ നേരത്തെ അഭിവാദ്യം അർപ്പിച്ചിരുന്നു. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നാണ്ടിരുന്നു.

അവിടെ നിന്ന പ്രവർത്തകരാണ് അഞ്ച് മിനിട്ടോളം വാഹനം തടഞ്ഞ് പിസി ജോർജിന് അഭിവാദ്യമർപ്പിച്ചത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് പിസി ജോർജിനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്. എല്ലാം കോടതിയിൽ പറയാമെന്നാണ് പിസി ജോർജ് പ്രതികരിച്ചത്.