Covid: ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്; 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് കൊവിഡ്

0
80

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,324 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,092 ആയി ഉയര്‍ന്നു.
ശനിയാഴ്ച ഡല്‍ഹിയില്‍ 1,520 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും ഒരു രോഗി കൂടി മരിക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്തെ അണുബാധ നിരക്ക് 5.10 ശതമാനമായി രേഖപ്പെടുത്തി. ആകെ രോഗബാധിതരുടെ എണ്ണം 18,83,075 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 26,175 ആയി. ഡല്‍ഹിയിലെ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.
ശനിയാഴ്ച മഹാരാഷ്ട്രയില്‍ 155 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഒരു രോഗി മരിക്കുകയും ചെയ്തു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒഡീഷയില്‍ 12 പുതിയ കൊവിഡ് -19 രോഗികളെ കണ്ടെത്തി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 78,77,732 ആയും മരണസംഖ്യ 1,47,843 ആയും ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.