Saturday
10 January 2026
20.8 C
Kerala
HomeKeralaവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ കേരളാ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് പിന്തുണ...

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ കേരളാ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച കേന്ദ്ര സഹമന്ത്രി വി വിരളീധരന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് എ എ റഹീം

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ കേരളാ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച കേന്ദ്ര സഹമന്ത്രി വി വിരളീധരന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് എ എ റഹീം എംപി പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ കേരളാ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് നേരിട്ടെത്തി പിന്തുണ നല്‍കുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവര്‍ത്തിച്ച പൊലീസിനു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്ത വി മുരളീധരന്റെ നടപടി അധികാര ദുര്‍വിനിയോഗമാണ്.
രാജ്യത്തിന്റെ മത സഹിഷ്ണുത തകര്‍ക്കാന്‍ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിയ്ക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി, കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കും. മതമൈത്രി തകര്‍ക്കാനും വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി, സംഘപരിവാര്‍ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്.
മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു. അദ്ദേഹം വര്‍ഗീയതയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മാറിയിരിക്കുന്നു. വി മുരളീധരന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും എ എ റഹീം കൂട്ടിചേര്‍ത്തു.

RELATED ARTICLES

Most Popular

Recent Comments