പെരുന്നാളിന് വസ്ത്രം വാങ്ങാനിറങ്ങിയ ഏഴു വയസ്സുകാരിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചു

0
140

ജിസാന്‍: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ ബാലികയെ തെുവുനായ്ക്കള്‍ ആക്രമിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ മാര്‍ക്കറ്റിലാണ് സംഭവം. നായ്ക്കളുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരിക്ക് പരിക്കേറ്റു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബാഗങ്ങള്‍ക്കൊപ്പം പുറത്തിറങ്ങിയ സമയത്താണ് ഏഴു വയസ്സുള്ള അലീന്‍ അറഫാത്ത് സൈലഇനെ മൂന്ന് തെരുവു നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് കുട്ടിയുടെ മാതാവ് ബഹളം വെച്ചതോടെ ആളുകള്‍ ഓടിക്കൂടി നായ്ക്കളെ ഓടിച്ചു. കുട്ടിയുടെ തുടയില്‍ പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ജിസാന്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിങ് ഫഹദ് സെന്‍ട്രല്‍ ആശുപത്രിയിലേക്കും മാറ്റി.