ഗന്നം സ്റ്റൈലിന് ശേഷം ‘ദാറ്റ് ദാറ്റ്’; തരം​ഗം തീർത്ത് സൈയും ഷുഗയും- വീഡിയോ

0
79

ഗന്നം സ്റ്റൈൽ എന്ന ​ഗാനത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സൈയും(PSY) ബിടിഎസ് താരം ഷുഗയും ഒന്നിച്ച മ്യൂസിക് വിഡിയോ പുറത്തിറങ്ങി. ദാറ്റ് ദാറ്റ് എന്ന് തുടങ്ങുന്ന ആൽബമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിവിധി മ്യൂസിക് പ്ലാറ്റ് ഫോമുകളിലൂടെ എത്തിയ ​ഗാനം ഇതിനോടകം ട്രെന്റിങ്ങിൽ ഒന്നാമതെത്തി കഴിഞ്ഞു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വരികളും നൃത്തവുമാണ് ആൽബത്തിൽ സൈ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
അഞ്ചുവര്‍ഷത്തിന് ശേഷമാണ് സൈയുടെ മടങ്ങിവരവ്. 12 ട്രാക്കുകള്‍ ഉള്‍പ്പെടുന്നതാണ് സൈയുടെ ഒമ്പതാമത് സംഗീത ആല്‍ബം.  സൈയും ഷുഗയും ചേര്‍ന്നാണ് ദാറ്റ് ദാറ്റിന് വരികളെഴുതുകയും സംഗീതമൊരുക്കുകയും ചെയ്തിരിക്കുന്നത്. റെട്രോ സ്റ്റൈലില്‍ സൈയും ഷുഗയുമുള്ള കവര്‍ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലോകമൊട്ടാകെ ആരാധകരുള്ള ഗായകരാണ് സുഗയും സൈയും. ഇത് തന്നെയാണ് ആല്‍ബത്തിന്റെ വിജയവും.