കെ.ജി.എഫ്. ചാപ്റ്റര്‍ 2 വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ കോടികളുടെ പാന്‍മസാല പരസ്യം വേണ്ടെന്ന് വച്ച് നടന്‍ യഷ്. യഷിന്റെ കരാറുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സീഡ് എന്റര്‍ടൈന്‍മെന്റ്‌സാണ് ഇതു സ്ഥിരീകരിച്ചത്.
“യഷ് ദീര്‍ഘകാല കരാറുകള്‍ മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ. യഷ് വളരെ സൂക്ഷമതയോടെ മാത്രമേ പരസ്യത്തില്‍ അഭിനയിക്കൂ. യഷിനെ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന ഒട്ടേറെയാളുകളുണ്ട്. അവര്‍ക്കിടയില്‍ മോശം മാതൃകയാകാന്‍ നടന്‍ ആഗ്രഹിക്കുന്നില്ല.” അതുകൊണ്ടാണ് പാന്‍ മസാലയുടെ പരസ്യത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് എക്‌സീഡ് എന്റര്‍ടൈന്‍മെന്റ്‌സ് വ്യക്തമാക്കുന്നു.
വിമല്‍ എന്ന പാന്‍മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ച അക്ഷയ് കുമാര്‍ ഈയിടെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ലഹരിയ്‌ക്കെതിരേ സംസാരിക്കുന്ന അക്ഷയ് പരസ്യത്തില്‍ അഭിനയിച്ചത് പണത്തിന് മുന്നില്‍ മുട്ടുമടക്കിയത് കൊണ്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നു. വിവാദം കടുത്തപ്പോള്‍ അക്ഷയ് മാപ്പപേക്ഷയുമായി രംഗത്തെത്തി. താന്‍ ഇനി ഒരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കുകയില്ലെന്നും പരസ്യത്തിന് ലഭിച്ച പണം മുഴുവന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അക്ഷയ് പറഞ്ഞു.
Home Entertainment കെ.ജി.എഫ്. ചാപ്റ്റര്‍ 2 വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ കോടികളുടെ പാന്‍മസാല പരസ്യം വേണ്ടെന്ന് വച്ച് നടന്‍...