എലോണ്‍ മസ്കും ഗിലും കുറെ വിവാദങ്ങളും

0
87

വന്‍ തുകക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ശീതളപാനീയ ഭീമനായ കൊക്കക്കോളയേയും സ്വന്തമാക്കാന്‍ ആ ഗ്രഹം പ്രകടിപ്പിച്ച്‌ ടെസ്ല സിഇഒ എലോണ്‍ മസ്ക് പോസ്റ്റ് ചെയ്തിരുന്നു.

ഒരു പുതിയ കമ്ബനിയെ ഏറ്റെടുക്കാന്‍ താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്ന് മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

‘അടുത്തതായി കൊക്കെയ്ന്‍ തിരികെ വയ്ക്കാന്‍ ഞാന്‍ കൊക്കകോള വാങ്ങുകയാണ്.’ എന്നായിരുന്നു മക്സിന്റെ ട്വീറ്റ്. ഈ ട്വീറ്റ് വളരെ വേഗം വൈറല്‍ ആയിരിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഗുജറാത്ത് താരം ശുഭ്മാന്‍ ഗില്ലാണ്.

‘എലോണ്‍ മസ്ക്, ദയവായി സ്വിഗ്ഗി വാങ്ങൂ, അതിനാല്‍ അവര്‍ക്ക് കൃത്യസമയത്ത് ഡെലിവറി ചെയ്യാന്‍ കഴിയും,’ ഗില്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ കുറച്ച്‌ സമയത്തിന് ശേഷം സ്വിഗ്ഗി മറുപടി വന്നു- ‘ടി20 ക്രിക്കറ്റില്‍ നിങ്ങളുടെ ബാറ്റിംഗിനെക്കാള്‍ വേഗത്തിലാണ് ഞങ്ങള്‍ ഇപ്പോഴും.’ ഗില്‍ ഒരു ബൗണ്ടറി നേടിയപ്പോള്‍ സ്വിഗ്ഗി സിക്സ് അടിച്ചു എന്നൊക്കെ ആളുകള്‍ ഈ മറുപടിയെ ആഘോഷിച്ചു.

എന്നിരുന്നാലും, പിന്നീടാണ് ആളുകള്‍ക്ക് തെറ്റ് മനസിലായത് . മറുപടി വന്ന അക്കൗണ്ട് ഒറിജിനല്‍ അക്കൗണ്ടല്ലെന്നും വ്യാജ അക്കൗണ്ടാണെന്നും പിന്നീട് തിരിച്ചറിഞ്ഞു . ഈ സംഭാഷണം വായിച്ച്‌ രസിച്ചിരുന്ന ചില ആരാധകര്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍ ട്വിറ്ററിന് നേരെ തിരിഞ്ഞു . ആദ്യം ആഘോഷിച്ചവര്‍ ഇങ്ങനെ ഉള്ള വ്യാജന്മാരെ പുറത്താക്കണം എന്ന് പറഞ്ഞ് ട്വിറ്ററിനോട് അഭ്യര്‍ത്ഥിച്ചു.

യഥാര്‍ത്ഥ സ്വിഗ്ഗി അക്കൗണ്ട് ഇതിന് മറുപടിയുമായി എത്തിയതോടെ രംഗം ശാന്തമായി. ‘ഗില്‍ , നിങ്ങളുടെ പ്രശ്നങ്ങള്‍ മെസ്സേജ് അയക്കുക, ഞങ്ങള്‍ വേഗത്തില്‍ പരിഹാരം കണ്ടെത്താം.’ മാന്യമായ മറുപടിയുടെ യഥാര്‍ത്ഥ സ്വിഗ്ഗി കൈയടി നേടി. വ്യാജനും ട്വിറ്ററും ട്രോളുകള്‍ ഏറ്റുവാങ്ങി.