പെരുന്നാളിനൊരുങ്ങി ദുബായ്; സുരക്ഷ കർശനമാക്കി അധികൃതർ

0
61

ദുബായ്: റമദാൻ പെരുന്നാളിനായി കനത്ത സുരക്ഷയിൽ ദുബായ്. ആഘോഷങ്ങൾ നന്നായി നടത്താനും മറ്റ് അപകടങ്ങൾ ഉണ്ടാകാതിരിക്കാനും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി യിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 3200 പൊലീസുകാരെ വിന്യസിക്കു മെന്നും 412 സംഘങ്ങൾ പട്രോളിങ് നടത്തുമെന്നും പോലീസ് അറിയിച്ചു. അതേ സമയം ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കരിമരുന്നുപ്രയോഗങ്ങളുടെ അപകടങ്ങളെ ക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങൾക്കുള്ള 62 വാഹനങ്ങളും 122 ആംബുലൻസുകളും വിന്യസിക്കും. എല്ലാ പള്ളി ഈദ്ഗാഹുകളിലും പൊലീസ് സേനയുണ്ടാകും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊലീസ് ഇടപെടും. 442 പാരാമെഡിക്കൽ ടീമും ഉണ്ടാകും. ബീച്ചുകളിലെ അപകടങ്ങൾ ഒഴിവാക്കാൻ ഒമ്പത് ബോട്ട്, 165 ലൈഫ് ഗാർഡ് എന്നിവ വിന്യസിക്കും. ഇതിന് പുറമെ സ്വകാര്യ കമ്പനികളിലെ 2400 സെക്യൂരിറ്റി ഗാർഡുകൾ, 650 വളൻറിയർമാർ എന്നിവരുടെ സേവനവും ലഭിക്കും.

വിനോദസഞ്ചാര മേഖലകളിലെ സുരക്ഷക്ക് സൈന്യവും സിവിൽ സെക്യൂരിറ്റി പട്രോളിങ് സംഘവുമുണ്ടാകും. കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകരുതെന്നും പൊതുസ്ഥല ങ്ങളിലും ബീച്ചുകളിലും സ്വിമ്മിങ് പൂളിലും കുട്ടികളെ ഒറ്റക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചു. ദേര, ബർദുബൈ, സബീൽ, നാദൽ ഹമർ, അൽ മിസ്ഹർ, ജുമൈറ, മൻഖൂൽ, സലാം മോസ്‌ക്, റാശിദീയ ഗ്രാൻഡ് മോസ്‌ക്, ഫാറൂഖ് മോസ്‌ക് എന്നിവിടങ്ങളിൽ കനത്ത സുരക്ഷയൊരുക്കും. ദുബൈ മാൾ, ജെ.ബി.ആർ, മാൾ ഓഫ് എമിറേറ്റ്‌സ്, ദുബൈ വാട്ടർ കനാൽ, ഫെസ്റ്റിവൽ സിറ്റി, മിർദിഫ് സിറ്റി സെൻറർ തുടങ്ങിയ ഇടങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.