Sunday
11 January 2026
24.8 C
Kerala
HomeKeralaമൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യത; മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ...

മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യത; മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. അതേസമയം അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുനമർദ്ദ പാത്തി, കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. അതേസമയം വേനൽ മഴ, കടുത്ത ചൂടിന് താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

RELATED ARTICLES

Most Popular

Recent Comments