ഖാലിസ്ഥാന്‍ വിരുദ്ധ റാലി; സംഘാര്‍ഷാവസ്ഥ; പട്യാലയില്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

0
116

ഖാലിസ്ഥാന്‍ വിരുദ്ധ റാലിക്കിടെ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇപ്പോഴും സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പട്യാലയില്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു.
ഇരു ചേരികളായി തിരിഞ്ഞുള്ള ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ സമാധാനവും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനായാണ് ജില്ലയില്‍ ഇന്ന് വൈകിട്ട് ഏഴ് മുതല്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് അധികൃതർ അറിയിക്കുന്നു. .
അതേസമയം, എല്ലാ അടിയന്തര, അവശ്യ സേവനങ്ങളെയും ഉത്തരവില്‍ നിന്ന് ഒഴിവാക്കുമെന്നും കോടതി പറഞ്ഞു. പഞ്ചാബിലെ ശിവസേന പ്രവര്‍ത്തകര്‍ ഘോഷയാത്ര നടത്തിയതിനുശേഷം ‘ഖാലിസ്ഥാന്‍ മുര്‍ദാബാദ് മാര്‍ച്ച്’ എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. ശിവസേനയുടെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഒരു കൂട്ടം സിഖ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയും പരസ്പരം മുദ്രാവാക്യം വിളിക്കുകയും കല്ലെറിയുകയും ചെയ്തു.
ഇതോടുകൂടി ചില സിഖ് പ്രവര്‍ത്തകര്‍ ശിവസേന റാലിക്കെതിരെ മാര്‍ച്ച് നടത്തി. തുടർന്ന് പട്യാലയിലെ ഫൗണ്ടന്‍ ചൗക്കില്‍ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഖാലിസ്ഥാനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. അതേസമയം, സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിളിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, താന്‍ സംസ്ഥാന പോലീസ് മേധാവിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കി.