കാറിൽ മാന്തിയെന്ന് ആരോപണം; പൂച്ചയ്‌ക്ക് നേരെ അയൽവാസി വെടിയുതിർത്തു

0
73

കോട്ടയം : ഏറ്റുമാനൂരിയിൽ പൂച്ചയെ വെടിവെച്ച് പരിക്കേൽപ്പിച്ചു. തോമസ്- മോണിക്കാ ദമ്പതികൾ വളർത്തുന്ന പൂച്ചയ്‌ക്കാണ് അയൽവാസിയുടെ വെടിയേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പൂച്ച ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിൽ മാന്തി പാടുവരുത്തിയെന്ന് ആരോപിച്ചാണ് അയൽവാസി അവറാൻ തോക്കെടുത്ത് പൂച്ചയെ വെടിവെച്ചത്. വയറിന്റെ ഭാഗത്ത് വെടിയേറ്റ പൂച്ചയെ ഉടമകൾ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൂച്ചയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു.

സംഭവത്തിൽ പൂച്ചയുടെ ഉടമകൾ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.