കരിപ്പൂർ വിമാനത്താവളത്തിൽ ഏഴ് കിലോ സ്വർണം പിടികൂടി; രണ്ട് പേർ പിടിയിൽ

0
125

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്.

ഏഴ് കിലോ സ്വർണമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. തുടർച്ചയായാ രണ്ടാം ദിവസമാണ് കരിപ്പൂരിൽ നിന്നും സ്വർണം പിടികൂടുന്നത്. ഇന്നലെ മൂന്നേ കാൽ കോടി രൂപ വിലവരുന്ന സ്വർണം ഇവിടെ നിന്നും പിടികൂടിയിരുന്നു.

മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 6.26 കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു.